Ultimate magazine theme for WordPress.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർമാർ കുറഞ്ഞ തിന്മയെ തിരഞ്ഞെടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : അമേരിക്കയിൽ നവംബറിൽ നടക്കുന്ന പ്രസിഡൻ്റെ തിരഞ്ഞെടുപ്പിൽ യുഎസ് വോട്ടർമാർ ‘കുറഞ്ഞ തിന്മയെ’ തിരഞ്ഞെടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. രണ്ടാഴ്ച ദൈർഘ്യമുള്ള 45-ാമത് അപ്പസ്തോലിക സന്ദർശനത്തിന്റെ സമാപന യാത്രയിൽ വിമാനത്തിൽ നടത്തിയ പത്രസസമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“നിങ്ങൾ വോട്ട് ചെയ്യണം, കുറഞ്ഞ തിന്മ തിരഞ്ഞെടുക്കണം. ഏതാണ് കുറഞ്ഞ തിന്മ? ആ സ്ത്രീയോ പുരുഷനോ?” വൈസ് പ്രസിഡന്റെ കമല ഹാരിസിനേയും അവരുടെ റിപ്പബ്ലിക്കൻ എതിരാളിയായ മുൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിനേയും പരാമർശിച്ച് പാപ്പാ ചോദിച്ചു. “ഓരോ വ്യക്തിയും അവരുടെ മനസ്സാക്ഷിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. കുടിയേറ്റക്കാരെ പുറത്താക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും ഈ രണ്ടു കാര്യങ്ങളും ജീവന് വിരുദ്ധമാണ്.” – പാപ്പാ കൂട്ടിച്ചേർത്തു.

Sharjah city AG
Leave A Reply

Your email address will not be published.