Ultimate magazine theme for WordPress.

യു.എസ് സ്ഥാനാര്‍ഥി സംവാദത്തില്‍ താനാണ് വിജയിച്ചതെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ഫിലാഡല്‍ഫിയയില്‍ എബിസി ന്യൂസ് സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംവാദത്തില്‍ താനാണ് വിജയിച്ചതെന്ന് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇപ്രകാരം അവകാശപ്പെട്ടത്.

ട്രംപിന്റെ ഈ പോസ്റ്റ് വൈറല്‍ ആയതോടെ മറ്റൊരു സംവാദത്തിന് കൂടി തയ്യാറാണെന്ന് കമല ഹാരിസ് അറിയിക്കുകയായിരുന്നു. എന്നാല്‍ സംവാദം വേണമെന്ന കമലയുടെ ആവശ്യം ആദ്യത്തെ സംവാദത്തില്‍ തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിക്കുകയായിരുന്നു. എന്നാല്‍ സംവാദത്തിന് പിന്നാലെ പുറത്തുവന്ന മിക്ക സര്‍വേകളിലും കമല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ മികച്ച പ്രകടനം നടത്തിയെന്നാണ് വിവരം.

Sharjah city AG

Comments are closed.