മണക്കാല : ചാരുംമൂട് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ റവ.ബോബി എസ് മാത്യുവിന് വേദശാസ്ത്രത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു. സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ‘റ്റുവാർഡ്‌സ് എ തീയോളജി ഓഫ് ഹോസ്പിറ്റാലിറ്റി ഇൻ റീഇമാജിനിങ് തീയോളജി ഓഫ് റിലീജിയൻസ് ഇൻ പ്ലൂറലിസ്റ്റിക് കോണ്ടെസ്റ്റ് ഓഫ് ഇന്ത്യ’ എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലെയും മുളക്കുഴ മൌണ്ട് സീയോൻ ബൈബിൾ കോളേജിലെയും അദ്ധ്യാപകനാണ്. ബി .എസ്.സി ഫിസിക്സ് ഡിഗ്രിക്ക് ശേഷം മണക്കാലയിൽ നിന്ന് ബി.ഡി, എം.റ്റി.എച് എന്നിവ കരസ്തമാക്കിയതിനു ശേഷം വേദദ്ധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു.

Comments are closed.