ഷാർജ : യു.പി.എഫ് യു.എ.ഇ-യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 മുതൽ 24 വരെ ഷാർജ വർഷിപ് സെന്ററിൽ സ്റ്റുഡന്റസ് ക്യാമ്പ് നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
മൂന്നു വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന തീമിൽ അധിഷ്ഠിതമായി ക്ലാസുകൾ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://www.upfuae.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Comments are closed.