Ultimate magazine theme for WordPress.

മഹാരാഷ്ട്രയില്‍ പോഷകാഹാര പരിപാടി: 150 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

മുംബൈ : മഹാരാഷ്ട്രയില്‍ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 150 ലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 80 ലേറെ പേര്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഒരു ജില്ലാ കൗണ്‍സില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗുരുതര രോഗലക്ഷണങ്ങള്‍ കണ്ട ഏഴ് വിദ്യാര്‍ഥികളെ കൂടുതല്‍ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗര്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Sharjah city AG

Comments are closed.