യു പി എഫ് 41മത് വാർഷീക കൺവെൻഷൻ റിവൈവൽ 2023
വാർത്ത : ഷിജു പനക്കൽ
1982 മുതൽ കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് ഫെലോഷിപ്പ് വിവിധ നിലകളിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. മുൻവർഷങ്ങളിൽ ഈ പ്രവർത്തനങ്ങളോട് താങ്കൾ കാണിച്ച പ്രാർത്ഥനയ്ക്കും സഹകരണത്തിനും നന്ദി പറയുന്നതോടൊപ്പം തുടർന്നും പ്രാർത്ഥനയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ദൈവഹിതമായാൽ നമ്മുടെ 41മത് വാർഷീക കൺവെൻഷൻ റിവൈവൽ 2023ജനുവരി 27വെള്ളി മുതൽ 29ഞായർ വരെ നടത്തപ്പെടുന്നു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ വെച്ച് നടക്കുന്ന കൺവെൻഷൻ യു. പി. എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ.ലിബിനി ചുമ്മാർ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, അനിൽ കൊടിത്തോട്ടം, അജി ആന്റണി എന്നിവർ പ്രസംഗിക്കും. ശനി രാവിലെ 10 30 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ എസ്തേർ വാവച്ചൻ സന്ദേശം നൽകുന്നു. ഞായർ രാവിലെ 10 മണിക്ക് നടക്കുന്ന സംയുക്ത സഭായോഗത്തിൽ ഡോക്ടർ പോൾസൺ പുലിക്കോട്ടിൽ മുഖ്യസന്ദേശം നൽകും
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ 12-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം ഉണ്ടായിരിക്കുന്നതാണ്. യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും ഈ സമ്മേളനങ്ങളിലേക്ക് താങ്കളെയും കുടുംബത്തെയും സ്നേഹപൂർവ ക്ഷണിക്കുന്നു
