Ultimate magazine theme for WordPress.

ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റെർ വാർഷിക കൺവെൻഷൻ

തിരുവനന്തപുരം : ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 39-ാം മത് വാർഷിക കൺവെൻഷൻ 26 മുതൽ 29 വരെ ശ്രീ കാര്യം ചെക്കാലമുക്ക് ലിലാ ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. ശാമുവേൽ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ബി. മോനച്ചൻ കായംകുളം ,കെ.ജെ തോമസ് കുമളി, സജി കാനം, ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ : ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് എന്നിവർ പ്രസംഗിക്കും. തിരുവനന്തപുരം ജെ.ബി. ഡബ്ല്യു സി. മ്യൂസിക്ക് ടീം ഗാനശുശ്രൂഷ നിർവഹിക്കും. പകൽ സമയം കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുത്രികാ സംഘടനകളുടെ വാർഷിക മീറ്റിംഗുകൾ, ഉപവാസ പ്രാർത്ഥന തുടങ്ങിയവ ഐ.പി.സി ശ്രീകാര്യം പെനിയേൽ സഭാ ഹോളിൽ രാവിലെയും ഉച്ചക്കും നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന പൊതുയോഗങ്ങൾ ലീല ആഡിറ്റോറിയത്തിൽ നടക്കും. സെന്റർ കമ്മിറ്റി , കൺവെൻഷന് നേതൃത്വം നൽകും .

Leave A Reply

Your email address will not be published.