കോട്ടയം : യുണൈറ്റഡ് പ്രയർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച 3.30 മുതൽ 6.30 വരെ ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബെഥേസ്മാനഗർ ഓഡിറ്റോറിയത്തിൽ 40-ാമത് വാർഷികവും ഐക്യപെന്തെക്കോസ്ത് സമ്മേളനവും നടക്കും.
പാ. കെ.സി. തോമസ് ഉദ്ഘാടനം നിർവഹിക്കും, ഇവാ. എം.സി. കുര്യൻ അധ്യക്ഷതവഹിക്കും. ഡോ. കെ.ജെ. മാത്യു, പാ. വൈ. റെജി, പാ. റ്റി.എം. കുരുവിള എന്നിവർ പ്രസംഗിക്കും. യുപിസി കോ-ഓർഡിനേറ്റഴ്സ് നേതൃത്വം നൽകും.
