ന്യൂയോർക്ക് : ഉക്രെയ്നിൽ സ്‌കൂൾ വർഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്. സെപ്റ്റംബർ 2 മുതൽ നടന്ന ആക്രമണങ്ങളിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റതായും യൂണിസെഫ് അറിയിച്ചു.
യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികൾ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇരകളായേക്കാമെന്നും ശിശുക്ഷേമനിധി അറിയിച്ചു. സെപ്റ്റംബർ 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഉക്രെയ്നിലെ കുട്ടികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യൂണിസെഫ് വിവരിച്ചത്.

Comments are closed.