കീവ് : റഷ്യയിലെ ത്വെര്‍ മേഖലയില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ത്വെര്‍ മേഖലയില്‍ നേരിയ തോതിലുള്ള ഭൂചലനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റഷ്യയുടെ വെടിക്കോപ്പ് സംഭരണശാലകളില്‍ ആക്രമണമുണ്ടായതായി ഉക്രെയ്ന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധന ടാങ്കുകളും പീരങ്കി ഷെല്ലുകളും ബാലിസ്റ്റിക് മിസൈലുകളും സ്ഫോടക വസ്തുക്കളും വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്നു. ഏകദേശം 40 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു സൈനിക ആയുധശേഖരം സ്‌ഫോടന പരമ്പരയില്‍ തകര്‍ന്നെന്നാണ് അനുമാനം.

Comments are closed.