Ultimate magazine theme for WordPress.

ലെബനനിലേക്കുള്ള അവശ്യസഹായ വിതരണം വർധിപ്പിച്ച് യുഎഇ

അബുദാബി : ലെബനനിലേക്കുള്ള അവശ്യസഹായ വിതരണം വർധിപ്പിച്ച് യുഎഇ. ഭക്ഷണം, മരുന്ന്, താത്കാലിക ടെൻ്റുകൾ എന്നിവയുൾപ്പടെ 120 ടൺ ദുരിതാശ്വാസസാമഗ്രികളുമായി മൂന്ന് വിമാനങ്ങൾകൂടി യുഎഇ ലെബനനിലേക്ക് അയച്ചു.

അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ആംബുലൻസും ഇതിലുൾപ്പെടുന്നു. സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 515 ടൺ അവശ്യവസ്തുക്കളുമായി മൊത്തം 12 സഹായവിമാനങ്ങൾ യുഎഇ അയച്ചിട്ടുണ്ട്. ദുരിതാശ്വാസസാമഗ്രികൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘യു.എ.ഇ. ലെബനനോടൊപ്പം’ എന്ന കാമ്പയിനിലൂടെ 450 ടൺ സഹായവസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.