Ultimate magazine theme for WordPress.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ച് യു.എ.ഇ ഉപപ്രധാനമന്ത്രി

ദുബായ് : യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്‌തമായ ബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ച് യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദു‌ല്ല ബിൻ സായിദ് അൽ നഹ്യാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ കുടിക്കാഴ്ചയിൽ ഇന്ത്യ-യുഎഇ സംയുക്‌ത കമ്മീഷൻ യോഗത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന മുൻഗണനകളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രാധാന്യം വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹ്യദ ബന്ധങ്ങളും സമഗ്രമായ പങ്കാളിത്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

Sharjah city AG

Comments are closed.