Ultimate magazine theme for WordPress.

പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും

മസ്കറ്റ് : യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി രണ്ടാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഇന്ന് (ഡിസംബർ 14 ) രാത്രി 7.30ന് ഓൺലൈനിൽ നടക്കും. മിഷൻ സംഗമം ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.

പാ. റോജി വർഗീസ് കാസർഗോഡ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ.അരുൺ രാമകൃഷ്ണൻ (എറണാകുളം) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെയാണ് സംഘടിപ്പിച്ചുവരുന്നത്.

ID : 828 3015 0680
Password :ആമേൻ

Sharjah city AG

Comments are closed.