മഹാരാഷ്ട്രയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണം രണ്ടായി
മുംബൈ:മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പല്‍ഗാര്‍ ജില്ലയിലെ വാസായ് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടിലധികം ആളുകളെ പ്രദേശത്തു നിന്നു രക്ഷപെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പല്‍ഗാറില്‍ ഇന്ന് വരെ വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
