Ultimate magazine theme for WordPress.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത​ മ​ഴ​യെ​തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണം രണ്ടായി

മുംബൈ:മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പ​ല്‍​ഗാ​ര്‍ ജി​ല്ല​യി​ലെ വാ​സാ​യ് പ്ര​ദേ​ശ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ര​ണ്ടി​ല​ധി​കം ആ​ളു​ക​ളെ പ്ര​ദേ​ശ​ത്തു നി​ന്നു ര​ക്ഷ​പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ല്‍​ഗാ​റി​ല്‍ ഇന്ന് വ​രെ വ്യാ​പ​ക മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ പ​ല ന​ദി​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Leave A Reply

Your email address will not be published.