യുഎസ് : ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുന്ന അമേരിക്കയുടെ പുതിയ നയമാണിത്. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും കൂട്ടക്കൊലകൾക്കും എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഡിസംബറിൽ പ്രഖ്യാപിച്ച ഈ “വിസ പൂട്ട്” നയം ഇപ്പോൾ ട്രംപ് ഭരണകൂടം കർശനമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ അക്രമികളെ വിരട്ടാനാണ് വാഷിംഗ്ടണിന്റെ പ്ലാൻ.
മതസ്വാതന്ത്ര്യം ലംഘിക്കുന്നവർക്കും അക്രമങ്ങൾക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നവർക്കും അമേരിക്കയിലേക്ക് വിസ കിട്ടില്ലെന്ന് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കും. തീവ്രവാദ ഗ്രൂപ്പുകൾക്കും വംശീയ മിലിഷ്യകൾക്കും എതിരെ കൃത്യമായ നീക്കങ്ങൾ ഉണ്ടാകുമെന്നും റൂബിയോ പറഞ്ഞു. ക്രൈസ്തവർക്കെതിരെയുള്ള കൂട്ടക്കൊലകൾ തടയാൻ അമേരിക്കൻ ഭരണകൂടം നടത്തുന്ന ഈ നിർണ്ണായക നീക്കം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പണി കിട്ടുമെന്ന് ഉറപ്പായതോടെ പലരും ഇപ്പോൾ തന്നെ മുട്ടിടിക്കുന്നുണ്ടാകും.

Comments are closed.