കൊച്ചി : ആർഎസ്എസ് മുഖപത്രമായ കേസരി ക്രൈസ്തവ സഭകളുടെ നിലപാടുകളെ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് വഴിമാറുന്ന വാർത്തയാണിത്. ആർഎസ്എസ് മുഖപത്രമായ ‘കേസരി’യിൽ ക്രൈസ്തവ സഭകൾക്കെതിരെ വന്ന വിമർശനങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ അലയൊലികൾ ഉണ്ടാക്കുന്നു. ആവശ്യങ്ങൾക്കായി ബിജെപിയെ സമീപിക്കുകയും പിന്നീട് പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സഭകളുടേതെന്ന് ലേഖനം ആരോപിക്കുന്നു. സഭകൾ ചരിത്രപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളെ എതിർത്തവരാണെന്നും, ഇപ്പോൾ എഫ്സിആർഎ നിയമഭേദഗതി ചൂണ്ടിക്കാട്ടി രക്തസാക്ഷി പരിവേഷം ചമയുകയാണെന്നും ജി.കെ. സുരേഷ് ബാബു എഴുതിയ ലേഖനം കുറ്റപ്പെടുത്തുന്നു. മതപരിവർത്തന ശ്രമങ്ങളാണ് ഇരുപക്ഷവും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഹൈന്ദവ സമൂഹം ജാഗ്രതയോടെ നേരിടണമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു

Comments are closed.