Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ ഗോത്രവര്‍ഗ സംഘട്ടനം: 37 മരണം; 30ലധികം പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ഗോത്രവര്‍ഗ സംഘട്ടനം. സംഘട്ടനങ്ങളില്‍ 37 പേര്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഘട്ടനം നടന്നത്. 30ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച പാരാചിനാറിന് സമീപം പാസഞ്ചര്‍ വാനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്.അക്രമത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Sharjah city AG

Comments are closed.