മെൽബൺ : കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഇലോൺ മസ്ക് ഉന്നയിച്ച ആരോപണം ഓസ്‌ട്രേലിയ തള്ളി. ഈ നിയമനിർമ്മാണം എല്ലാ ഓസ്‌ട്രേലിയക്കാരുടെയും ഇൻ്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണ് എന്നായിരുന്നു മസ്കിന്റെ ആരോപണം.
കഴിഞ്ഞ ദിവസമയിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പതിനാറു വയസുവരെയുള്ള കുട്ടികളെ നിരോധിക്കാനുള്ള ബില്ല് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പാർലമെന്റിന്റെ അധോസഭയിൽ അവതരിപ്പിച്ചത്. അതേസമയം മസ്ക്കിന്റെ ആരോപണത്തിൽ ആശ്ചര്യപ്പെടാനില്ലെന്നാണ് ട്രഷറി വകുപ്പ് മന്ത്രി ജിം ചാൽമേസ് പ്രതികരിച്ചത്.
