Ultimate magazine theme for WordPress.

കടമ്മനിട്ടയിൽ ഹാർവെസ്റ്റ് 2024

കടമ്മനിട്ട: ഐപിസി കടമ്മനിട്ട കല്ലേലിമുക്ക് എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 5 വ്യാഴം മുതൽ 7 ശനി വരെ കടമ്മനിട്ട കല്ലേലി ജംഗ്ഷന് സമീപമുള്ള മൗണ്ട് സീയോൻ സ്കൂൾ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗം നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം പനച്ചയിൽ പ്രാത്ഥിച്ചു സമർപ്പിക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. കെ. ബി. ഇമ്മാനുവേൽ, ഷാരുൺ വർഗീസ്, ബോവസ് രാജു എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.