കൊളംബോ : ശനിയാഴ്‌ച പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീലങ്കയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.39 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യുണൈറ്റഡ് നാഷണൽ പാർടി നേതാവും നിലവിലെ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്‌ക്കാണ് മുൻതൂക്കം. സമാഗി ജന ബാലവേഗയ പാർടി നേതാവും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയും ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും ഒപ്പത്തിനൊപ്പമുണ്ട്. കടുത്ത മാന്ദ്യത്തെതുടർന്നുണ്ടായ പ്രതിസന്ധിക്കും അട്ടിമറികൾക്കും ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.

Comments are closed.