Ultimate magazine theme for WordPress.

തിരുവല്ലയിൽ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് സ്തോത്രശുശ്രൂഷ

തിരുവല്ല : തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചിലിക്കൽ ചർച്ച് സെൻട്രൽ ഹാളിൽ സിൽവർ ജൂബിലി സമ്മേളനവും സ്തോത്രശുശ്രൂഷയും നടക്കും.

പാ. റെജി മൂലേടം അധ്യക്ഷത വഹിക്കും. ഡോ. ഫിന്നി ഫിലിപ്പ് മുഖ്യ അഥിതിയായിരിക്കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് പാ. വൈ. റെജി, പാ. വി.റ്റി. എബ്രഹാം, പാ. രാജു പൂവക്കാല, പാ. ജോൺസൺ കെ. ശാമുവേൽ, ഡോ. പി.ജി. വർഗീസ്, പാ. പ്രിൻസ് തോമസ് റാന്നി തുടങ്ങിയവർ ആശംസകൾ അറിയിക്കും. ലീഡേഴ്‌സ് മീറ്റ്, മിഷൻ ചലഞ്ച്, വിദ്യാഭ്യാസ സഹായ വിതരണം, വീഡിയോ പ്രദർശനം എന്നിവ നടക്കും. തിമോത്തി ചിൽഡ്രൻസ് ഫെസ്റ്റ് പ്രവർത്തകർക്കായുള്ള ലീഡേഴ്‌സ് മീറ്റിൽ ഡോ. ഐസക് വി. മാത്യു പ്രസംഗിക്കും. തിമോത്തി ട്യൂൺസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഏബ്രഹാം ഫീലിപ്പോസ്, സാലു വറുഗീസ്, എം.ജി. മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.