വിതുര: ആനപെട്ടി എ.ജി.സഭാംഗം വിതുര തോട്ടുമുക്ക് പള്ളിവീട്ടിൽ പ്രേമ പാപ്പച്ചൻ (76) നിത്യതയിൽ. പാലോട് സെക്ഷനിൽ ആനപ്പെട്ടി സഭയുടെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ഡി.എൽ. പാപ്പച്ചൻ്റെ സഹധർമ്മിണിയാണ്.
ഇന്ന് രാവിലെ 7 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം രാവിലെ 8 മുതൽ 11 വരെ ആനപെട്ടി എ.ജി.സഭയിൽ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് 11.30ന് പാലോട് ഇടിഞ്ഞാർ എ.ജി. സെമിത്തേരിയിൽ സംസ്കാരം നടക്കും.
മക്കൾ : ഷാന , ഷാനി വിനോദ് മരുമകൻ : വിനോദ് ചെറുമക്കൾ : ഡേവിഡ് സാം , അലീന
