എറണാകുളം : ക്രസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് എറണാകുളം റീജിയന്റെ ആഭിമുഖ്യത്തിൽ ആലുവ ശാന്തിഗിരി ആശ്രമത്തിൽ റീജിയൻ
ക്യാമ്പ് നടന്നു. “വിശ്വാസത്തിനായി പോരാടുക” എന്നതായിരുന്നു ക്യാമ്പ് തീം.
പാ. തോമസ് ബേബി ഉദ്‌ഘാടനം നിർവഹിച്ചു. പാ. ബിജു പി. സാമുവേൽ, പാ. ബിജു വർഗീസ്, പാ. ബിജു കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഇവാ. എബി ജോൺ കൗൺസലിങ് സെക്ഷനും, പാ.അനീഷ് കൊല്ലങ്കോട്, Dr. കെ.എം മാത്യു എന്നിവർ വചന ധ്യാനത്തിനും നേത്യത്വം നൽകി. ഇവാ. സാംസൺ ജോണിയും കുടുംബവും മ്യൂസിക് സെക്ഷനും, കിഡ് സെക്ഷനും നേതൃത്വം നൽകി. പാ. പോൾസൺ വി.എസ്, പാ. ഫെബിൻ ബോസ്, ബിനു വർഗീസ്, ആൽവിൻ കെ മാത്യു, ജോബ് കെ കുരുവിള, പാ. ഷിജു തങ്കച്ചൻ, പാ. ഷാലു ചെറിയാൻ, പാ. ഹരീഷ് ഗോപി, സിസ്റ്റർ ജെസ്സി മോൾ, റോഷൻ കെ മാത്യു എന്നിവർ നേത്യത്വം നൽകി.

Comments are closed.