തൃശ്ശൂർ: തൃശൂർ പൂരത്തിന്റെ പഴയകാല ആചാരപ്രകാരം പൗരസ്ത്യ കൽദായ സുറിയാനി സഭ തൃശ്ശൂർ പുത്തൻപേട്ടയിലെ മാർത്ത് മറിയം വലിയ പള്ളിയിൽ നിന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കുള്ള എണ്ണ കൈമാറി.
കൽദായ സഭയുടെ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത എണ്ണ പകർന്നു നൽകുന്ന ചടങ്ങിന് നേതൃത്വം നൽകി. മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ. കെ. ആർ. ഇനാശു , കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ , മാർത്ത് മറിയം വലിയ പള്ളി പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
