Ultimate magazine theme for WordPress.

അറബിക്കടലിൽ മൂന്ന് ഭൂചലനം: സംസ്ഥാനത്തും പ്രകമ്പനം അനുഭവപ്പെട്ടു

കാസർകോട് : ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്ന് ചെറിയ ഭൂചലനം. ഭൂചലനങ്ങളുടെ ഭാഗമായി കാസർകോടിൻ്റെ മലയോര മേഖലകളിൽ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടു.

കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്. കോടോം ബേളൂർ, വെസ്‌റ്റ് എളേരി കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

Sharjah city AG

Comments are closed.