Ultimate magazine theme for WordPress.

സഭകളുടെ ഐക്യം കാലഘട്ടത്തിൻറെ ആവശ്യകതയാണെന്ന് സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത

പത്തനംതിട്ട : ക്രൈസ്‌തവസഭകൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിൻറെ ആവശ്യകതയാണെന്ന് സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത. മോറാൻ മോർ ഡോ. സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൻ്റെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ കറന്റ് അഫയേഴ്‌സ് കമ്മീഷൻ ബിലീവേഴ്‌സ് ചർച്ച്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നി സെന്റ് ജോർജ്സ് ഹൈസ്‌കൂൾ ഊട്ടുപാറ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണ യോഗം നടന്നത്. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

Sharjah city AG

Comments are closed.