Ultimate magazine theme for WordPress.

സമാധാനത്തിനായ് ആയുധം ഉപേക്ഷിക്കാം: ലോകത്തിന് മാർപാപ്പയുടെ സന്ദേശം

വത്തിക്കാൻ സിറ്റി: 2026-ലെ ലോക സമാധാന ദിനത്തോടനുബന്ധിച്ചുള്ള ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. നിങ്ങൾക്ക് സമാധാനം: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക് എന്നതാണ് ഈ വർഷത്തെ സമാധാന ദിന പ്രമേയം.

ലോകമെങ്ങും യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആയുധങ്ങൾ ഉപേക്ഷിച്ചും ഹൃദയങ്ങൾ തുറന്നും സമാധാനത്തിനായി കൈകോർക്കാൻ മാർപാപ്പ ലോക സമൂഹത്തോട് ആഹ്വാനം ചെയ്തു. ഡിസംബർ 18 വ്യാഴാഴ്ച പുറത്തിറക്കിയ സുദീർഘമായ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും പഴയ യുക്തികൾ ഉപേക്ഷിക്കണമെന്നും പകരം സമാധാനം ശ്വസിക്കുന്ന ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.