Ultimate magazine theme for WordPress.

പിസിനാക് കോൺഫറൻസ്: പ്രധാന പ്രാസംഗികരുടെ പ്രാഥമിക ലിസ്റ്റിനു അംഗീകാരം ലഭിച്ചു

ചിക്കാഗോ : ചിക്കാഗോയിൽ 2026 ജൂലൈയിൽ നടക്കുന്ന പിസിനാക് കോൺഫറൻസിന്റെ പ്രധാന പ്രാസംഗികരുടെ പ്രാഥമിക ലിസ്റ്റിനു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി. ഡോ. സതീഷ് കുമാർ, ഡോ. ജോ തോമസ്, ഡോ. ജോൺ ബിവിയർ, ഡോ. ആനി ജോർജ്, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ചിന്റെ സ്ഥാപകനാണ് ഡോ. സതീഷ് കുമാർ. മെസഞ്ചർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹസ്ഥാപകനാണ് ജോൺ ബിവിയർ. സതേൺ ഏഷ്യ ബൈബിൾ കോളജിലെ അധ്യാപകനും ബൈബിൾ പ്രഭാഷകനും ആണ് ഡോ. ജോ തോമസ്. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ ആണ് ഡോ. ആനി ജോർജ്. ഗായകനും ഗാനരചയിതാവുമായ ജോൺ വൈൽഡ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.