ബെയ്‌റൂട്ട് : സിറിയയിൽ ഭീകരരുടെ ക്യാംപുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. ഐഎസ് ഭീകരരുടെ ക്യാംപുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വെളിപ്പെടുത്തി.
ഏതു മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ല. ഇറാഖിലും സിറിയയിലും ഐഎസ് സ്ലീപ്പർ സെല്ലുകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. യുഎസിനും സഖ്യകക്ഷികൾക്കും പങ്കാളികൾക്കുമെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നടത്താനുമുള്ള ഐഎസ് സംഘത്തിന്റെ കഴിവ് ഈ വ്യോമാക്രമണങ്ങൾ തടസ്സപ്പെടുത്തുമെന്ന് യുഎസ് സൈന്യം പറഞ്ഞു

Comments are closed.