Ultimate magazine theme for WordPress.

യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അദ്ധ്യാപക ഒളിവിൽ

തൃശൂർ : യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അദ്ധ്യാപക ഒളിവിൽ. കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂ‌ളിലെ അധ്യാപികയായ സെലിനാണ് ഒളിവിൽ പോയത്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യുകെജി വിദ്യാർഥിയായ കുട്ടിയെ സെലിൻ ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ ക്രൂരമായി മർദിച്ചത്. ആദ്യം ചുരൽ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്. പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്ക് മേൽ സ്‌കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.

Sharjah city AG

Comments are closed.