ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന മൂന്ന് ദിവസത്തെ വിന്നേഴ്സ് യൂത്ത് കോൺഫറൻസ് സമാപിച്ചു. ഉത്തരേന്ത്യയിലെ സഭകൾ വിവിധ നിലകളിലായി പീഠനകാലത്തിലൂടെ കടന്നുപോകുന്നതിനിടയിലും ഒറീസാ ഉത്തരാഘണ്ട് ഡൽഹി ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ 25 ലധികം വിവിധ സഭകളിൽ നിന്നും 150 ലധികം യുവതീ-യുവാക്കൾ കോൺഫെറെൻസിൽ പങ്കെടുത്തു.
കോൺഫറൻസിൽ 18 പേർ പൂർണ്ണ സമയം കർത്താവിൻ്റെ വേലക്കായി സമർപ്പിക്കപ്പെട്ടു. പാ. ജസ്റ്റിൻ ഹാരിസിനൊപ്പം പാ. ബിജു തങ്കച്ചൻ, പാ. ജോസ് തോമസ് , സിസ്റ്റർ. ഫിലോ ജോസ് തുടങ്ങിയവർ ശുശ്രൂഷകൾ നയിച്ചു. പ്രെയിസ് ലൈവ് ഗാന ശുശ്രൂഷ നിർവഹിച്ചു.

Comments are closed.