Ultimate magazine theme for WordPress.

തീവ്രവാദികൾ സുവിശേഷകനെ കൊലപ്പെടുത്തി

കെനിയ : കിഴക്കൻ ഉഗാണ്ടയിൽ ഓപ്പൺ എയർ പരിപാടികൾ നടത്തിയ ഒരു സുവിശേഷകന്റെ വീട്ടിൽ തീവ്രവാദികൾ അതിക്രമിച്ചു കയറുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും റിപ്പോർട്ട്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആണ് കൊലപ്പെടുത്തിയത്. സോസി ഒഡോംഗോ ജൂലൈ 29 ന് പല്ലിസ ജില്ലയിലെ അഗുലെ ടൗൺ കൗൺസിലിലെ ഒമോറിയോ സെല്ലിലെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടു, ഒഡോംഗോയ്ക്ക് 45 വയസ്സായിരുന്നു. നേരത്തെ അദ്ദേഹത്തിന് പാലിസ പട്ടണത്തിലെ മുസ്‌ലിം ഷെയ്ഖിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു,

ജൂലൈ 29 ന് സുവിശേഷ പ്രവർത്തനങ്ങൾക്കു ശേഷം അദ്ദേഹം വീട്ടിലെത്തി, കുടുംബത്തോടൊപ്പം അത്താഴം കഴിച്ചു, രാത്രി 7:15 ന് ഒരു സംഘം തീവ്രവാദികൾ അവരുടെ വീട്ടിലേക്ക് വന്നു, അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ല കിലോയും അവരുടെ നാലു കുട്ടികളും കിടപ്പുമുറിയിലേക്ക് പോയി, എന്നാൽ ഒഡോംഗോ വാതിൽ തുറന്നു, അക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തി. സ്റ്റെല്ല കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ തന്റെ ഭർത്താവിനെ കണ്ടെത്തി. പിന്നീട് പോലീസിനെ വിളിച്ചു, ഉദ്യോഗസ്ഥർ എത്തി അഗുലെ പോലീസിൽ (CRB 434/2022) ഒരു കേസ് ഫയൽ ചെയ്തു,

ഉഗാണ്ടയിലെ ക്രിസ്ത്യാനികളുടെ പീഡനത്തിന്റെ ഏറ്റവും പുതിയ സംഭവമാണ് ആക്രമണം. ഉഗാണ്ടയുടെ ഭരണഘടനയും മറ്റ് നിയമങ്ങളും മതസ്വാതന്ത്ര്യം നൽകുന്നു, ഒരാളുടെ വിശ്വാസം പ്രചരിപ്പിക്കാനും ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുമുള്ള അവകാശം നിയമങ്ങൾ അനുവദിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.