Ultimate magazine theme for WordPress.

എയര്‍ ഇന്ത്യാ വിമാനത്തിനും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി

ഡൽഹി : ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തിനും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി. മുംബൈയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറക്കിയ മണിക്കൂറുകൾക്ക് ശേഷമാണ് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയർന്നത്.

മുംബൈ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ രണ്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഇൻഡിഗോ 6ഇ 1275 വിമാനത്തിലും മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന 6ഇ 56 വിമാനത്തിലും ബോംബ് ഉണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുകയും, ഉടൻ തന്നെ വിമാനം തുടർനടപടികൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.