Ultimate magazine theme for WordPress.

മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർക്കും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു

ഗാസിയാബാദ്: ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ഫെബ്രുവരി 26ന് ഞായറാഴ്ച ആരാധനാമധ്യേ അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്കും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ഗാസിയാബാദിൽ വെച്ച് പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോണിലെ ഇന്ദിരാപുരം സഭാ ശുശ്രൂഷകൻ ആണ് പാസ്റ്റർ സന്തോഷ് എബ്രഹാമും കുടുംബവും. ബജ്റം​ഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഫെബ്രുവരി 26 ന് ആരാധന നടന്നുകൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം ആളുകൾ ഹാളിൽ അതിക്രമിച്ചു കയറി ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് റിമാൻ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, പാസ്റ്റർ സന്തോഷും ഭാര്യയും ക്രിസ്തീയ പ്രവർത്തനങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിക്കുന്നത്. നാളെ മാത്രമേ ഇരുവർക്കും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.

1 Comment
  1. To mt tài khon min phí says

    Your article helped me a lot, is there any more related content? Thanks!

Leave A Reply

Your email address will not be published.