Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഒമാൻ ഫസ്റ്റ് നാഷണൽ കൗൺസിൽ നിലവിൽ വന്നു

മസ്‌കറ്റ്: ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാൻ സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ഭരണസംവിധാനം ശക്തമാക്കുന്നതിനുമായി ആദ്യ നാഷണൽ കൗൺസിൽ നിലവിൽ വന്നു.

ജൂലൈയിൽ ഒർലാന്റോയിൽ നടന്ന ജനറൽ അസംബ്ലിയിൽ ബിഷപ്പ് ബെഥേൽ തോമസിനെ നാഷണൽ ഓവർസിയറായും റവ. ഗ്ലാഡ്‌സൺ വർഗീസിനെ നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായും നിയമിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ, നാഷണൽ കൗൺസിൽ, നാഷണൽ ജനറൽ കൗൺസിൽ എന്നീ മൂന്ന് ഭരണസംവിധാനമാണ് രൂപീകരിച്ചിരിക്കുന്നത്.

റവ. അലക്സാണ്ടർ ഗീവർഗീസിനെ നാഷണൽ സെക്രട്ടറിയായും റവ. എം. കെ. തോമസിനെ നാഷണൽ ട്രഷററായും നിയമിച്ചു.

വിവിധ വകുപ്പ് ഡയറക്ടർമാരായി പാസ്റ്റർ കിഷോർ നമ്പീശൻ (സുവിശേഷീകരണം), ഡോ. ശരത് ചന്ദ്രബോസ് (കമ്പാഷൻ മിനിസ്ട്രി), പാസ്റ്റർ ഗുഡ്‌വിൻ ജോർജ് (ക്രോസ്-കൾച്ചറൽ മിനിസ്ട്രി), പാസ്റ്റർ സ്റ്റെഫി തോമസ് (യൂത്ത് ആൻഡ് ഡിസൈപ്പിൾഷിപ്പ് – വൈ.പി.ഇ & സൺഡേ സ്കൂൾ), സിസ്റ്റർ ബ്ലെസി എ. തോമസ് (വുമൻസ് മിനിസ്ട്രി) എന്നിവരെ തിരഞ്ഞെടുത്തു.

പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ പാപ്പച്ചൻ, പാസ്റ്റർ അനു ജേക്കബ്, പാസ്റ്റർ ബാബുരാജ് ബി., പാസ്റ്റർ മാത്യു ടി. മാത്യു, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ മെൽവിൻ മാത്യു എന്നിവരും അല്മായ പ്രതിനിധികളായി ബ്രദർ ഫിന്നി സാമുവൽ, ബ്രദർ റോണി യോഹന്നാൻ, ബ്രദർ ലൈജു രാജു എന്നിവരും ചുമതലയേറ്റു.

പാസ്റ്റർ മെൽവിൻ മാത്യു ഓഫീസ് സെക്രട്ടറിയായും ബ്രദർ ജെയ്‌സൺ കുഞ്ചാണ്ടി മീഡിയ കോ-ഓർഡിനേറ്ററായും പ്രവർത്തിക്കും.

നാഷണൽ ഓവർസിയർ, നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ, നാഷണൽ സെക്രട്ടറി, നാഷണൽ ട്രഷറർ എന്നിവരടങ്ങുന്നതാണ് നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ. ഇവർക്കൊപ്പം വകുപ്പ് ഡയറക്ടർമാർ കൂടി ചേരുമ്പോൾ നാഷണൽ കൗൺസിലാകും. നാഷണൽ കൗൺസിലും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും അല്മായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് നാഷണൽ ജനറൽ കൗൺസിൽ.

റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യു നേതൃത്വം നൽകുന്ന ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ ഭാഗമാണ് ഒമാൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഒമാനിലെ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് ബിഷപ്പ് ബെഥേൽ തോമസാണ്.

Sharjah city AG

Comments are closed.