Ultimate magazine theme for WordPress.

ക്രൈസ്തവര്‍ക്കെതിരായ പീഡനം കൂടുതൽ ശക്തമാക്കിയതായി അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന

ക്രിസ്ത്യന്‍ സ്കൂളുകളില്‍ അതിക്രമിച്ച് കയറിയുള്ള പരിശോധനകള്‍, മുപ്പത്തിരണ്ടോളം അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ ചൈനയില്‍ ഉടനീളം ക്രൈസ്തവര്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടിട്ടുണ്ട്

ബെയ്ജിംഗ്: ചൈനീസ് ഭരണകൂടം ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ അടിച്ചമര്‍ത്തല്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍. മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണെന്ന് ചൈനീസ് ഭരണകൂടം ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ഈ അതിക്രമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഷാന്‍ ദ്വീപിലെ ചൈനീസ് ക്രൈസ്തവരുടെ ബോട്ടുകളില്‍ നിന്നും 90 കുരിശുകള്‍ നീക്കം ചെയ്തു. വാടക ഉടമ്പടികള്‍ റദ്ദാക്കുവാന്‍ ഭൂവുടമകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, സ്കൂളുകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കുക തുടങ്ങിയ ഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഭവനകേന്ദ്രീകൃത ദേവാലയങ്ങളെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നടപടികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ അതിക്രമിച്ച് കയറിയുള്ള പരിശോധനകള്‍, മുപ്പത്തിരണ്ടോളം അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ ചൈനയില്‍ ഉടനീളം ക്രൈസ്തവര്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടിട്ടുണ്ട്. വിശ്വാസത്തിനെതിരായ ചൈനയുടെ കിരാത നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചുവെന്നു ‘ഐ.സി,സി’ തെക്ക്-കിഴക്കേ ഏഷ്യന്‍ അഡ്വക്കസി മാനേജറായ ജേ ചര്‍ച്ച് പറഞ്ഞു.

Leave A Reply

Your email address will not be published.