Ultimate magazine theme for WordPress.

‘ദി ചോസണിൽ’ യേശുവാകുന്നത് കനത്ത ഉത്തരവാദിത്തം: മനസ്സ് തുറന്ന് നടൻ ജോനാഥൻ റൂമി

ഫ്രാൻസ് : ലോകപ്രശസ്ത സാഹസികൻ ബെയർ ഗ്രിൽസ് അവതരിപ്പിക്കുന്ന ‘ദി ചോസൺ ഇൻ ദി വൈൽഡ്’ റിയാലിറ്റി പരമ്പരയിൽ യേശുക്രിസ്തുവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ച് പ്രശസ്ത നടൻ ജോനാഥൻ റൂമി. പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്ന പരമ്പരയിൽ, ലോകരക്ഷകന്റെ വേഷം ചെയ്യുമ്പോൾ താൻ ചുമക്കുന്ന വലിയ ഉത്തരവാദിത്തത്തെയും ആത്മീയ ഭാരത്തെയും കുറിച്ച് വനാന്തരങ്ങളിലെ ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് അദ്ദേഹം തുറന്നു സംസാരിച്ചു.

തന്റെ പതിറ്റാണ്ടുകൾ നീണ്ട ടെലിവിഷൻ കരിയറിലെ ഏറ്റവും ഹൃദ്യമായ അനുഭവമായിരുന്നു ജോനാഥൻ റൂമിയുമായുള്ള ഈ കൂടിക്കാഴ്ചയെന്ന് ബെയർ ഗ്രിൽസ് വ്യക്തമാക്കി. അഭിനയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ഏറെ താഴ്മയോടെയും സത്യസന്ധതയോടെയുമാണ് റൂമി സംസാരിച്ചത്.

ലോകത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റിയ അനുഭവമാണ് ആ കഥാപാത്രം ചെയ്യുമ്പോൾ റൂമിക്ക് ഉണ്ടാകുന്നതെന്നും പ്രകൃതിയുടെ ശാന്തതയിൽ അദ്ദേഹം മനസ്സ് തുറക്കുകയായിരുന്നുവെന്നും ഗ്രിൽസ് പറഞ്ഞു. അഭിനയത്തിനപ്പുറം റൂമിയുമായി ശക്തമായ ആത്മബന്ധവും സൗഹൃദവും സ്ഥാപിക്കാൻ ഈ സാഹസിക യാത്ര ഉപകരിച്ചതായി ബെയർ ഗ്രിൽസ് കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.