സ്പെയിൻ : ആത്മീയ പോരാട്ടവും ക്രിസ്തുവിലൂടെയുള്ള ദൈവീക ശക്തിയും പ്രമേയമാക്കി പുറത്തിറങ്ങുന്ന പുതിയ സിനിമ ‘സൗൾ സ്നാച്ചേഴ്സ്’ ക്രിസ്തീയ സമൂഹത്തെ പുതിയ ചിന്തകളിലേക്ക് നയിക്കുമെന്ന് പ്രശസ്ത നടൻ കാമറൂൺ ആർനെറ്റ്. ദുഷ്ടശക്തികൾക്കെതിരെയുള്ള ദൈവത്തിന്റെ അമാനുഷിക ശക്തി വ്യക്തമാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ക്രിസ്ത്യൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹൂലിയോ റോമാൻ സംവിധാനം ചെയ്ത ഈ സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിൽ ഇമ്മാനുവൽ എന്ന കഥാപാത്രത്തെയാണ് 65-കാരനായ ആർനെറ്റ് അവതരിപ്പിക്കുന്നത്. അനാഥ കുട്ടികൾക്കായി സംഗീത സ്കൂൾ തുടങ്ങാൻ ദ്വീപിലേക്ക് എത്തുന്ന ഒരു കുടുംബവും അവർ നേരിടുന്ന ആത്മീയ വെല്ലുവിളികളുമാണ് സിനിമയുടെ ഇതിവൃത്തം.
വിശ്വസിക്കുന്നവർ ഭയത്തിന് കീഴടങ്ങാതെ ദൈവീക ശക്തി ഉപയോഗിച്ച് ജീവിക്കണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിലെ മാർഷേ ദു ഫിലിമിൽ പ്രദർശിപ്പിച്ച ഈ ചിത്രം വിശ്വാസികൾക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന് ആർനെറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.