Ultimate magazine theme for WordPress.

ടിപിഎം സഭയുടെ രാജ്യാന്തര കൺവൻഷൻ ചെന്നൈ ഇരുമ്പല്ലിയൂരിൽ സമാപിച്ചു

ചെന്നൈ : ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര കൺവൻഷൻ ചെന്നൈ ഇരുമ്പല്ലിയൂരിൽ സമാപനം കുറിച്ചു. മാർച്ച് 8 മുതൽ അഞ്ച് ദിവസമായ് താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ കൺവെൻഷൻ സെൻററിൽ നടന്ന് വന്ന കൺവൻഷന്റെ സമാപനദിന സംയുക്ത ആരാധനയിലെ മുഖ്യ പ്രഭാഷണത്തിൽ ആത്മീക ജീവിത വിജയത്തിൻ്റെ അടിസ്ഥാനം വിശുദ്ധ ജീവിതമാണെന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു . മനുഷ്യൻ്റെ ജീവിത നൈർമല്യത്തെ ദൈവം അളക്കുന്നുവെന്നും അതനുസരിച്ചുള്ള പ്രതിഫലം അവന് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ അനുഭവിക്കുന്ന എല്ലാ കെടുതികളുടെയും മൂലകാരണം ദൈവീക വിശുദ്ധിക്ക് അപ്പുറത്തുള്ള ധനാസക്തി ആണെന്നും അദ്ദേഹം പറഞ്ഞു. സമാപന ദിനം നടന്ന രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എൻ.ലൂക്ക് പ്രസംഗിച്ചു. കൺവൻഷന്റെ വിവിധ യോഗങ്ങളിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോസിയേറ്റഡ് ഡപൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പാസ്റ്റർമാരായ സാം ജോൺ (യു.എസ്), ഡി.ജെർണസ് (ഫിജി) എന്നിവർ പ്രസംഗിച്ചു.കേരളമുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ കൺവൻഷനിൽ പങ്കെടുത്തു .

കൺവൻഷനോടനുബന്ധിച്ച് 31 പേരെ ബ്രദർമാരായും 80 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തു. 15 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി. 298 പേർ സ്നാനമേറ്റു.

2 Comments
  1. 20bet says

    Your article gave me a lot of inspiration, I hope you can explain your point of view in more detail, because I have some doubts, thank you.

  2. бнанс рестраця says

    Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/uk-UA/join?ref=YY80CKRN

Leave A Reply

Your email address will not be published.