Ultimate magazine theme for WordPress.

യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് ഹൌസ് ചര്‍ച്ച് കത്തിച്ചു, രണ്ടു വിശ്വാസികളെ ക്രൂരമായി മർദിച്ചു

കമ്പാല: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കുകയും രണ്ടു വിശ്വാസികള്‍ക്കു മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഉഗാണ്ടയില്‍ ലൂക്ക ജില്ലയില്‍ ലൂക്കാ ടൌണ്‍ കൌണ്‍സില്‍ വെസ്റ്റ് വാര്‍ഡില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്ന ഒരു വീട് ഇസ്ളാമിക മതമൌലിക വാദികള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. അടുത്തുള്ള ഒരു മോസ്ക്കില്‍നിന്നും അയയ്ക്കപ്പെട്ട 4 പേര്‍ ചര്‍ച്ചിലെത്തി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പൊടുന്നനവെ പെട്രോള്‍ ഒഴിച്ച് തീകത്തിക്കുകയുമായിരുന്നുവെന്ന് പ്രാര്‍ത്ഥനാ ഗ്രൂപ്പ് നേതാവ് നിക്കോളസ് മുഗുമി പറഞ്ഞു.

സ്ഥലത്തെ രണ്ടു പ്രമുഖ ഇസ്ളാമിക കുടുംബങ്ങള്‍ കര്‍ത്താവിങ്കലേക്കു കടന്നു വരികയും ഇവര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നു നിക്കോളസ് പറഞ്ഞു. ഇഗാങ്ങ ജില്ലയില്‍ ബുസിമ്പാട്ടിയ നഗരത്തില്‍ അറാഫത് സെനിയങ്ങി (28) സഹോദരന്‍ സുലുഫ ഹജാതി നകിമുലി (43) എന്നിവരാണ് സ്വന്തം സഹോദരന്മാരുടെ മര്‍ദ്ദനത്തിനിരകളായത്. ഇരുവരെയും ചൂരലുകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ്. രണ്ടു സഹോദരന്മാരും സഭാ ആരാധനയ്ക്കുശേഷം അവരുടെ കുടുംബ വീടിനു മുന്നിലെ മാവിന്‍ ചുവട്ടില്‍ ഇരുന്നു ബൈബിള്‍ വായിച്ചു പഠിക്കുമ്പോള്‍ ഇവരുടെ മറ്റൊരു സഹോദരനും മോസ്ക്കിലെ നേതാവുമായ ഹമൂസ ലുബേഗ എത്തി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഇവരുടെ കൈവശമുണ്ടായിരുന്ന ബൈബിള്‍ വലിച്ചു കീറുകയും ഇവരുടെ മറ്റ് സഹോദരന്മാരായ ഫാഫികി അഹമ്മദ്, മകിമുലി എന്നിവരെ വിളിച്ചു വരുത്തുകയും അറാഫാത്തിനെയും സുലുഫയെയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹോദരങ്ങള്‍ കുടുംബസ്ഥരാണ്.

Leave A Reply

Your email address will not be published.