Ultimate magazine theme for WordPress.

‘ദി ചോസൻ’ ആറാം സീസണിന്റെ ആദ്യ ടീസർ പുറത്തുവിട്ടു

ലണ്ടൻ : യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ആഗോള പ്രശസ്ത വെബ് സീരീസായ ‘ദി ചോസൻ’ ആറാം സീസണിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ക്രിസ്തുവിന്റെ പീഡാസഹനവും കാൽവരിയിലേക്കുള്ള യാത്രയും കുരിശുമരണവുമാണ് പുതിയ സീസണിന്റെ പ്രധാന പ്രമേയം.

സീരീസിന്റെ സംവിധായകൻ ഡാല്ലസ് ജൻകിൻസ് പങ്കെടുത്ത തത്സമയ സംപ്രേഷണത്തിലാണ് ടീസർ അനാവരണം ചെയ്തത്. റോമൻ പടയാളികളുടെ ക്രൂരമായ പീഡനങ്ങളും, പീലാത്തോസിന്റെ വിചാരണയും, അമ്മയായ മറിയവും രക്തരൂക്ഷിതനായ യേശുവും തമ്മിലുള്ള വൈകാരിക രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോനാഥൻ റൂമി യേശുവായി വേഷമിടുന്ന സീരീസിൽ, ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന 24 മണിക്കൂറുകളാണ് പ്രധാനമായും ആവിഷ്കരിക്കുന്നത്. കുരിശിൽ കിടന്നുകൊണ്ട് യേശു പറയുന്ന “പിതാവേ, ഇവരോട് ക്ഷമിക്കേണമേ…” എന്ന വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്.

Sharjah city AG

Comments are closed.