Ultimate magazine theme for WordPress.

2023 വർഷത്തെ ആദ്യ സൂര്യ ​ഗ്രഹണം ഈ മാസം 20ന് \’നിംഗളൂ സോളാര്‍ എക്ലിപ്‌സ്\’

ഈ വർഷത്തെ ആദ്യ സൂര്യ ​ഗ്രഹണം ഏപ്രിൽ മാസം 20ന്. ഒരു സങ്കര ​ഗ്രഹണമാണ് ഇത്തവണ ഉണ്ടാകുന്നത്. ചില സ്ഥലങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായുമായിരിക്കും ദൃശ്യമാകുന്നത്. ഏപ്രിൽ 20 വ്യാഴാഴ്ച കാണാൻ സാധിക്കുന്ന സൂര്യഗ്രഹണത്തിന്റെ പേര് നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ്.

ഏറ്റവും വ്യകതമായി ആകാശത്ത് സൂര്യ​ഗ്രഹണം കാണാൻ കഴിയുന്നത് ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണുള്ളതാണ്. എന്നാൽ ഇന്ത്യയിലുള്ളവർക്ക് ഇത് ഭാ​ഗീകമായോ പൂർണമായോ കാണാൻ സാധിക്കില്ല. ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാർട്ടിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഈ സൂര്യ​ഗ്രഹണം ദൃശ്യമാകുന്നത്. ഓൺലൈൻ ലൈവ് സ്ട്രീമിം​ഗ് മാത്രമാണ് ഇതിനുള്ള ഏക ആശ്രയം.

റിപ്പോർട്ടുകൾ അനുസരിച്ച് ഇം​ഗ്ലണ്ടിലെ എക്‌സ്മൗത്ത് നഗരത്തില്‍ മാത്രമാണ് പൂര്‍ണമായുള്ള സൂര്യ​ഗ്രഹണം ദൃശ്യമാകുന്നത്. പുലർച്ചെ 3.34 മുതല്‍ മൂന്ന് മണിക്കൂറോളം നേരം ഭാഗിക സൂര്യഗ്രഹണം ഇവിടെ കാണാൻ സാധിക്കും. രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ സമയത്തിനിടെ പൂര്‍ണ സൂര്യഗ്രഹണം കാണാൻ കഴിയും. രാവിലെ 6.32നാണ് സൂര്യഗ്രഹണം പൂര്‍ത്തിയാകുന്നത്.
ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്‌ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് സൂര്യ​ഗ്രഹണം. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യും. 2023ൽ ആകെ നാല് ഗ്രഹണങ്ങൾക്കാകും ഭൂമി സാക്ഷ്യം വഹിക്കുക. രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ആയിരിക്കും അവ.

Leave A Reply

Your email address will not be published.