ഐ.പി.സി കാസർഗോഡ് സെന്റർ 12-ാം മത് കൺവെൻഷനും സംഗീത വിരുന്നും ഇന്ന്

0 100

ചേർക്കള:ഐ.പി.സി കാസർഗോഡ് സെന്ററിന്റെ 12-ാം മത് സെന്റർ കൺവെൻഷനും സംഗീത വിരുന്നും ഇന്ന് മുതൽ 9 വരെ കാസർഗോഡ് ചേർക്കള ടൗണിൽ വൈകുന്നേരം 5.30 മുതൽ 9 മണി വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ വി.പി ഫിലിപ്പ്, കെ. ഒ തോമസ്, രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും. ബ്രദർ പോൾസൺ കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്ത്വം നൽകും. 8 ന് ശനിയാഴ്ച മാസ യോഗവും , ഉച്ച കഴിഞ്ഞ് ചെർക്കളം ടൗണിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും .9 ന് സംയുക്ത ആരാധനയും നടക്കും.

Leave A Reply

Your email address will not be published.