Ultimate magazine theme for WordPress.

യഹൂദ സിന്നഗോഗില്‍ ആക്രമണത്തിന് പദ്ധതിയിട്ട 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ വിധിച്ചു കോടതി

ഒഹിയോ: യു.എസില്‍ യഹൂദസിന്നഗോഗില്‍ വെടിവെയ്പു നടത്തി കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ട് അറസ്റ്റിലായ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ വിധിച്ച് ജഡ്ജി. ഒഹിയോയിലെ കാന്റണില്‍ യഹൂദ സിന്നഗോഗില്‍ ആക്രമണം നടത്തി യഹൂദരെ കൂട്ടക്കൊല ചെയ്യാന്‍ ഒരുങ്ങിയ ആണ്‍കുട്ടിയെ സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു.

കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി തന്റെ കുറ്റം സമ്മതിച്ചിരുന്നു. സ്റ്റാര്‍ക്ക് കൌണ്ടി ഫാമിലി കോടതിയില്‍ ഹാജരാക്കിയ കുട്ടിക്ക് കോടതിയില്‍ ജഡ്ജി ജിം ജെയിംസ് ഒരു വര്‍ഷത്തെ പ്രൊബോഷന്‍ ശിക്ഷയ്ക്ക് വിധിച്ചു. യഹൂദവിരുദ്ധ പൊളിറ്റിക്കല്‍ ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ ചാനലുകളില്‍ ഓണ്‍ ഡിസ്കോര്‍ഡിന്റെ ഭാഗമായി നിരവധി യഹൂദ വിരുദ്ധ പോസ്റ്റുകള്‍ ചെയ്തു എന്ന് സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫ് കണ്ടെത്തുകയും എഫ്ബിഐയുടെ നാഷണല്‍ ത്രെറ്റ് ഓപ്പറേഷന്‍സ് സെന്ററില്‍ റിപ്പോര്‍ട്ട്
ചെയ്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Sharjah city AG

Comments are closed.