കൊച്ചി : എല്ലാവരെയും ചേർത്ത് നിർത്താനും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാത പിന്തുടരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിൽ. കേരളത്തിലും ഭാരതത്തിലും വിദേശത്തുമുള്ള പുതുതലമുറയിലെ സീറോ മലബാർ സഭാ വിശ്വസികളുടെ അത്മീയ അഭ്യുന്നതിക്കായി പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവം പുതിയൊരു ദൗത്യത്തിനായി തന്നെ വിളിച്ചിരിക്കുകയാണെന്നും പുതിയ ഉത്തരവാദിത്തം, വിനയപൂർവ്വം ഏറ്റെടുക്കുന്നുവെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് നിൽക്കുന്ന ഒരു സഭയാണ് തന്റെ സ്വപ്നമെന്നും” മാർ തട്ടിൽ പറഞ്ഞു. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടതുൾപ്പെടെ സഭയ്ക്കുള്ളിലെ നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം വിശ്വാസികൾക്ക് ഉറപ്പുനൽകി. “എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഞാൻ ചക്രവാളമായി കണക്കാക്കുന്നു. ഈ ചക്രവാളത്തിൽ നിന്ന് ഒരു പുതിയ സൂര്യൻ ഉദിക്കും.” അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.