Ultimate magazine theme for WordPress.

ദി ചർച്ച് ഓഫ് ഗോഡ്, റായിപുർ 75-മത് വാർഷിക കൺവൻഷൻ ഒക്ടോബർ 20 മുതൽ

റായിപുർ : ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 20 മുതൽ 25 വരെ രാജാതലാപിലുള്ള സഭാ ആസ്ഥാന സമൂചയത്തിൽ വെച്ച് നടക്കും. 20-ആം തീയതി സന്ധ്യ 6.30 ന് സഭാ പ്രസിഡന്റ്‌പാസ്റ്റർ തോമസ് മാമൻ പ്രാർത്ഥിച്ചു കൺവെൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും

Rev.ഡോക്ടർ പോൾ മാത്യൂസ്, Rev ഡോക്ടർ റോജി റ്റി ജോർജ്‌ എന്നിവർ മുഖ്യ സന്ദേശം നൽകും. സിസ്റ്റർ പെർസിസ് ജോൺ, പാസ്റ്റർ സുഫിൻ പോൾ എന്നിവരുടെ സംഘം ഗാന ശിശ്രുഷ നയിക്കും.
21നു മുതൽ രാവിലേ 5 മണിക്ക് പരിശുദ്ധത്‍മ പകർച്ചക്ക് വേണ്ടിയുള്ള പ്രാർത്ഥന, 9 മണിക്കും വൈകിട്ട് 6.30ന് പൊതുയോഗംവും 2 മണിക്ക് മധ്യാന്ന യോഗങ്ങളും എബെനെസർ ബൈബിൾ കോളേജ് വിദ്യാർഥികൾകയുള്ള ബിരുദ ദാന ശിശ്രുഷയും നടക്കും. സൺ‌ഡേ സ്കൂൾ യുവജന സംഘടനകളുടെ പരിപാടികളും ഉണ്ടായിരിക്കും.
25 ഞായറാഴ്ച 9 മണിക്ക് ആരംഭിക്കുന്ന സഭായോഗം കർത്തൃ മേശ യോടുകൂടി 1 മണിക്ക് അവസാനിക്കും.
പാസ്റ്റർ തോമസ് മാമൻ പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്ത : എ. റ്റി. എബ്രഹാം. റായിപുർ.

Sharjah city AG

Comments are closed.