Ultimate magazine theme for WordPress.

ക്രൈസ്തവബോധി വെബിനാർ നാളെ രാത്രി നടക്കും

കോട്ടയം: ക്രൈസ്തവ ബോധി ഒരുക്കുന്ന ഫലകമായ കുടുംബം എന്ന വെബിനാർ ബുധനാഴ്ച രാത്രി 9.30 മുതൽ 11 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

ക്രൈസ്തവബോധി വൈസ് പ്രസിഡൻ്റും പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലും പ്രമുഖ ക്രിസ്ത്യൻ കൗൺസലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി ക്ലാസ് നയിക്കും.ബ്രദർ ജോമോനും സിസ്റ്റർ ജയ്മോളും ഗാനശുശ്രുഷ നയിക്കും.

ഫലകരമായ കുടുംബം എന്നതാണ് ചിന്താവിഷയം. കുടുംബവും സമകാലിക സാഹചര്യവും ചർച്ചാ വിഷയമാകുന്ന വെബിനാറിൽ കുടുംബമായി പങ്കെടുക്കുവാൻ ശ്രമിക്കുന്നത് ഉചിതമാകും. വ്യക്തിപരമായും സംബന്ധിക്കാവുന്നതാണ്. 100 പേർക്കു മാത്രമാണ് പ്രവേശനം. ഇതിനൊപ്പം നല്കിയിരിക്കുന്ന ഐ.ഡി & പാസ്കോഡ് ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.
Zoom ID: 862 7012 5160
Passcode: 024035

Leave A Reply

Your email address will not be published.