Ultimate magazine theme for WordPress.

യാത്രക്കാരുടെ സുരക്ഷ: ട്രെയിനുകളിൽ കേന്ദ്ര സർക്കാർ 75 ലക്ഷം ക്യാമറകൾ സ്ഥാപിക്കും

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിൽ 75 ലക്ഷം എഐ പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാൻ കോച്ചിന് പുറമെ ലോക്കോമോട്ടീവ് എഞ്ചിനിൽ ക്യാമറകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ഏകദേശം 15,000 കോടി രൂപ ചെലവിൽ കോച്ചുകളിലും ലോക്കോമോട്ടീവുകളിലും 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്കോമോട്ടീവ് എഞ്ചിനുകളിലെ എഐ ക്യാമറകൾ ട്രാക്കുകളിൽ എന്തെങ്കിലും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനും എമർജൻസി ബ്രേക്കുകൾ പ്രയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനും സഹായിക്കുന്നു.

Sharjah city AG

Comments are closed.