Ultimate magazine theme for WordPress.

ഉക്രെയ്നിന് സഹായം പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

വാഷിംഗ്ടണ്‍ : ഉക്രെയ്നിന് 700 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ബുധനാഴ്ച നടത്തിയ കീവ് സന്ദര്‍ശനത്തി നിടെയാണ് സഹായ പ്രഖ്യാപാനം.

റഷ്യയുടെ ആക്രമണത്തിനെതിരെ ഉക്രെയ്നെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കുന്നത് തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സഹായ പാക്കേജില്‍ ഉക്രെയ്‌നിന്റെ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കാന്‍ 325 മില്യണ്‍ ഡോളറും മാനുഷിക സഹായമായി ഏകദേശം 290 മില്യണ്‍ ഡോളറും റഷ്യയുടെ സൈന്യം ഉപേക്ഷിച്ച കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത ബോംബുകളും പരിഹരിക്കാന്‍ 103 മില്യണ്‍ ഡോളറും ഇതില്‍ ഉള്‍പ്പെടുന്നു.

Sharjah city AG

Comments are closed.